ആവേശപ്പോരിനൊടുവിൽ ഒമാൻ പുറത്ത്

ഫിഫ അറബ് കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ ടുണീഷ്യയോട് തോറ്റ് ഒമാൻ സെമി കാണാതെ പുറത്തായി. ദോഹയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോലുകൾക്കാണ് ഒമാൻ ടീം പരാജയപ്പെട്ടത്.

കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ടുണീഷ്യൻ ടീം പതിനാറാം മിനിറ്റിൽ സൈഫുദ്ദീന്‍ ജസിരിയുടെ ഗോളിലൂടെ മുന്നിലെത്തി. അറുപത്തിയാറാം മിനിറ്റിൽ അർഷാദ് അൽ അലവിയിലൂടെ ഒമാൻ സമനില പിടിച്ചെങ്കിലും, 77ാം മിനിറ്റിൽ ക്യാപ്റ്റൻ യുസഫ് സാക്കിനിയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെ ട്യുണീഷ്യ കളിയിൽ ആധിപത്യം നേടിയെടുത്തു. ഗോൾ മടക്കാൻ ഒമാന്റെ ഭാഗത്ത് നിന്നും മികച്ച ശ്രമങ്ങൾ ഉണ്ടായെങ്കിലും വല കുലുക്കാനായില്ല.

യുഎഇ യെ 5-0 ത്തിന് തകർത്ത് അതിധേയരായ ഖത്തറും സെമിയിൽ പ്രവേശിച്ചു.