ഒമാനിൽ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിനേഷൻ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്കാകും ബൂസ്റ്റർ ഡോസ് ലഭ്യമാകുക. സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മുഴുവൻ പൊതു ജനങ്ങളും എത്രയും വേഗം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.