
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ സുൽത്താനേറ്റിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
സുഹാർ, ലിവ (39.9°C), സഹം (39.6°C), സുവൈഖ് (39.5°C), ഫഹുദ് (39.4°C), റുസ്താഖ് (39.3°C) എന്നീ സ്ഥലങ്ങളിലാണ് താപനില 40 ഡിഗ്രിക്കടുത്ത് രേഖപ്പെടുത്തിയത്.
അതേ സമയം, ജബൽ ഷംസിൽ 8 ഡിഗ്രി സെൽഷ്യസിനടുത്ത് മാത്രമാണ് താപനില റിപ്പോർട്ട് ചെയ്തത്. ഭൂരിഭാഗം വടക്കൻ ഗവർണറേറ്റുകളിലൂടെയും കടന്നുപോകുന്ന മേഘങ്ങൾ ഹജർ മലനിരകളിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴയ്ക്ക് കാരണമാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.