
മസ്കത്ത്: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദം ഒമാൻ സുൽത്താനേറ്റിനെ ബാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ സുൽത്താനേറ്റിൻ്റെ വടക്കൻ ഗവർണറേറ്റിൽ ഉണ്ടാകുമെന്നാണ് ദേശീയ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെൻ്ററിൻ്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച്, മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, മസ്കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്തയുടെ ഭാഗങ്ങൾ, ദോഫാർ ഗവർണറേറ്റുകൾ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.




