
സലാല: ഒമാനിൽ മലകയറ്റത്തിനിടെ സഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ സംഹാനിലാണ് സംഭവം. ഉയർന്ന പ്രദേശത്തെ ചരിവിൽ നിന്ന് സഞ്ചാരി വഴുതി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക- ആംബുലൻസ് സംഘങ്ങൾ പ്രാദേശത്തെ പൗരന്മാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലകയറുന്ന പൗരന്മാരും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദ്ദേശം നൽകി.