പ്രണയക്കെണിയൊരുക്കി പണം തട്ടിയെടുത്തു; ഒമാനിൽ ആറു പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: പ്രണയക്കെണിയൊരുക്കി പണം തട്ടിയെടുത്ത പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. സമൂഹ മാധ്യമം വഴി പ്രണയക്കെണി ഒരുക്കി രണ്ട് ലക്ഷം റിയാലിലേറെ തുക തട്ടിയെടുത്ത ആറ് അറബ് പ്രവാസികളാണ് ഒമാനിൽ അറസ്റ്റിലായത്. ദാഖിലിയ ഗവർണറേറ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. സ്ത്രീയാണെന്ന വ്യാജേനയാണ് പ്രതികൾ ഇരയുമായി പ്രണയബന്ധം സ്ഥാപിച്ചതും പണം തട്ടിയെടുത്തതും. അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദ്ദേശം നൽകി. സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് വർധിച്ചുവരുന്ന ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.