
മസ്‌കത്ത്: ഒമാനിൽ പൊതുധാർമ്മികതയ്ക്ക് വിരുദ്ധമായ ഉള്ളടക്കം സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാളെ ജയിലിലടച്ചു. ഒമാൻ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇയാളുടെ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മഹ്ദി ബിൻ ഒമ്രാൻ ബിൻ റാഷിദ് എന്നയാളാണ് വിവര ശൃംഖല ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടത്. മറ്റുള്ളവരെ അപമാനിച്ചതിന് ഒരു വർഷം തടവും 1000 റിയാൽ പിഴയും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചു.
പൊതുധാർമികത, ആചാരങ്ങൾ, ഒമാനി സമൂഹത്തിലെ പാരമ്പര്യങ്ങൾ തുടങ്ങിയവയുമായി പൊരുത്തപ്പെടാത്ത പ്രസ്താവനകളും പ്രയോഗങ്ങളും അടങ്ങിയ വീഡിയോ ക്ലിപ്പുകൾ ഇയാൾ ടിക് ടോക്കിൽ ഷെയർ ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
		
			



