വാദിയിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി; ഒമാനിൽ നിരവധി പേർ അറസ്റ്റിൽ

മസ്‌കത്ത്: വാദിയിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയവർ ഒമാനിൽ അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറ വാദിയിൽ വാഹനങ്ങൾ അപകടകരമായി ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘകർ പിടിയിലായത്.

വാഹനമോടിച്ചവരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് അപകടകരമാകുന്ന തരത്തിൽ വാഹനമോടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മഴയുള്ള സമയങ്ങളിൽ വാദികളിൽ പ്രവേശിക്കരുതെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു