വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രം മാം സം വാങ്ങുക : മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: വിപണികളിലും കശാപ്പുശാലകളിലും നിരീക്ഷണം ശക്തമാക്കി മസ്‌കത്ത് മുൻസിപ്പാലിറ്റി. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രം മാംസം വാങ്ങണമെന്നാണ് മസ്‌കത്ത് മുൻസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ആരോഗ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് തങ്ങളുടെ പരിശോധനാ സംഘങ്ങൾ വിപണികളെയും കശാപ്പുശാലകളെയും നിരീക്ഷിക്കുന്നത് തുടരുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന മാംസ ഉത്പന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സ്ഥിരീകരിക്കാത്തതോ അനുചിതമായി സംഭരിച്ചതോ ആയ മാംസത്തിന്റെ വിൽപന തടയുന്നതിനും ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.