ദേശീയ ദിനാഘോഷം; സൈനിക പരേഡുകൾക്ക് ഒമാൻ സുൽത്താൻ അദ്ധ്യക്ഷത വഹിക്കും

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനൊരുങ്ങി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകൾക്ക് അധ്യക്ഷത വഹിക്കും. നവംബർ 20 വ്യാഴാഴ്ച മസ്‌കത്തിലെ അൽ ഫത്ഹ് സ്‌ക്വയറിൽ വെച്ച് നടക്കുന്ന ഗംഭീര സൈനിക പരേഡോടു കൂടിയാണ് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ഖുറം ബീച്ചിൽ വെച്ച് നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്‌ലീറ്റിന്റെ മനോഹരമായ നാവികസേനാ റിവ്യൂവിനും സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. സൈനിക സ്ഥാപനങ്ങളോടുള്ള അഭിമാനവും സേവനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ചടങ്ങുകൾ. ഉന്നത സൈനിക ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.