
മസ്‌കത്ത്: ഒമാനിൽ 247 തടവുകാർക്ക് പൊതുമാപ്പ്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രവാസികളും സ്വദേശികളും ഉൾപ്പെടെ 247 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നൽകിയത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞവർക്കാണ് മാപ്പ് ലഭിച്ചത്. തടവുപുള്ളികളുടെ കുടുംബാംഗങ്ങളെ കൂടി കണക്കിലെടുത്താണ് നടപടി.




