
മസ്‌കത്ത്: ഒമാനിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ച നിലയിൽ. മസ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്ത് വിലായത്തിലാണ് ആറ് പേരടങ്ങുന്ന ഒമാനി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അൽ അത്കിയ പ്രദേശത്താണ് സംഭവം. ഭർത്താവും ഭാര്യയും അവരുടെ നാല് കുട്ടികളും ഉൾപ്പെടുന്നവരാണ് മരണപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.




