
മസ്‌കത്ത്: പ്രവാസി വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത. ഒമാനിൽ ഡിസംബർ അഞ്ചു മുതൽ സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ നടക്കുന്നു. ഡിസംബർ അഞ്ച്, ആറ്, എട്ട് തീയതികളിലാണ് സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ നടക്കുന്നത്. ഇന്ത്യയിലെ നാൽപ്പതിലേറെ സർവ്വകലാശാലകളും ബോർഡിംഗ് സ്‌കൂളുകളും എക്‌സ്‌പോയിൽ പങ്കെടുക്കും. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ മസ്‌കത്തിലും ഡിസംബർ എട്ടിന് സുഹാറിലും എക്‌സ്‌പോ നടക്കും. ഹൊറൈസൺ എക്‌സ്‌പോ ആണ് സംഘാടകർ.
സിംബയോസിസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, വിഐടി, എസ്ആർഎം, മഹിന്ദ്ര യൂണിവേഴ്‌സിറ്റി, ജെയ്ൻ യൂണിവേഴ്‌സിറ്റി, ആർവി യൂണിവേഴ്‌സിറ്റി എന്നിങ്ങനെ ഇന്ത്യയിലെ മുൻനിരയിലുള്ള കോളേജുകൾ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ അംബാസിഡർ ജി വി ശ്രീനിവാസാണ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബർ അഞ്ചിന് അൽ ഫലാജ് ഹോട്ടലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ റൂവിയിലെ അൽ ഫലാജ് ഹോട്ടലിലാണ് എക്‌സ്‌പോ നടക്കുന്നത്. ഡിസംബർ എട്ടിന് സുഹാറിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് എക്‌സ്‌പോ നടക്കുക. എക്‌സ്‌പോയുടെ ഭാഗമായി കുട്ടികൾക്ക് സൗജന്യ കൗൺസിലിംഗ്, അഭിരുചി പരീക്ഷ എന്നിവയും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
എഞ്ചിനീയറിംഗ്, മെഡിസിൻ, ബിസിനസ്സ്, ഹ്യുമാനിറ്റീസ്, ആർട്‌സ് തുടങ്ങി നിരവധി മേഖലകളിലെ അക്കാദമിക് പ്രോഗ്രാമുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഏകജാലക വേദിയായിരിക്കും ഈ എക്‌സ്‌പോ.
സൗജന്യ രജിസ്ട്രേഷനായി : https://studyinindiaexpo.com/oman/?utm_source=oman10&utm_medium=social&utm_content=link_in_bio&fbclid=PAb21jcAOaOYtleHRuA2FlbQIxMQBzcnRjBmFwcF9pZA81NjcwNjczNDMzNTI0MjcAAafUtVAdepd6IJodS8NJLkaESetXCZWc_3OT6KbVpQaAl_6GP6403zAmkzV8MA_aem_MiAMM1vrdxJ_qg4SW5rLCg




