
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് മരിച്ചത്. 35 വയസായിരുന്നു. ഖാബൂറയിൽ കാർ അപകടത്തിൽപെട്ടാണ് അസ്ഹർ ഹമീദ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചരുന്നത്.
അസ്ഹറിന്റെ പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ.




