
മസ്‌കത്ത്: ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കാസർഗോഡ് സ്വദേശി അബ്ദുല്ല ആഷിക് ആണ് മരിച്ചത്. മസ്‌കത്ത് – റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് യുവാവ് മുങ്ങി മരിച്ചത്.
ജോലിയുടെ ആവശ്യത്തിനായി അടുത്തിടെയാണ് അബ്ദുല്ല ആഷിക്ക് ഒമാനിൽ എത്തിയത്. റൂവിയിലായിരുന്നു ആഷിക്കിന്റെ താമസം. നിലവിൽ ആഷിക്കിന്റെ മൃതദേഹം സൂർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




