
മസ്കത്ത്: മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സി സർവീസുകൾക്ക് ഇനി പുതിയ ഇടം. ഇനി മുതൽ ടാക്സി സർവീസുകൾ ലെവൽ 0-ലാണ് പ്രവർത്തിക്കുക. ഒമാൻ എയർപോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ ടാക്സി സർവീസസ് കൗണ്ടറിലേക്കും പുതിയ ടാക്സി സ്റ്റേഷനിലേക്കും എത്താൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ദിശാസൂചനകൾ പാലിക്കണമെന്ന് ഒമാൻ എയർപോർട്ട്സ് നിർദ്ദേശം നൽകി. മുവാസലാത്ത് ട്രാൻസ്പോർട്ട് കമ്പനി നടത്തുന്ന പൊതു ബസുകൾ ഗ്രൗണ്ട് ഫ്ളോറിലെ ബസ് സ്റ്റേഷനിലോ എയർപോർട്ട് കെട്ടിടത്തിന് പുറത്തുള്ള ലെവൽ ഒന്നിലോ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.




