2026 ലെ ബജറ്റ്; റോഡുകൾക്കായി 270 കോടി റിയാൽ വകയിരുത്തി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ റോഡുകൾ വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാൻ. 2026 ലെ ഒമാൻ ബജറ്റിൽ ഏകദേശം 2,525 കിലോമീറ്റർ റോഡുകൾക്കായി 270 കോടി റിയാൽ വകയിരുത്തി. വിവിധ ഗവർണറേറ്റുകളിലെ പ്രധാന, ആഭ്യന്തര റോഡുകൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്.

ഈ വർഷം മസ്‌കത്ത് എക്‌സ്പ്രസ് വേ റോഡ് പദ്ധതിയുടെ വികസനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് (ഖസബ് – ദിബ്ബ – ലിമ), സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് (ആദം – തുംറൈത്ത്), അൽ കാമിൽ വൽ വാഫിയിൽ നിന്ന് സൂറിലേക്കുള്ള സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ്, അൽ അൻസാബ്-അൽ ജിഫ്‌നൈൻ റോഡ്, റയ്‌സൂത്ത് – അൽ മുഗ്‌സൈൽ റോഡ്, ഹർവീബ് – മിതാൻ റോഡ്, നിസ്വയിലെ ഫർക്കിൽ നിന്ന് ഹെറിറ്റേജ് ഡിസ്ട്രിക്റ്റിലേക്കുള്ള കാര്യേജ് വേ തുടങ്ങിയ റോഡുകളാണ് പൂർത്തീകരിക്കാനുള്ളത്.