ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മസ്‌കത്ത്: ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ അന്തരീക്ഷത്തിൽ വൻ മാറ്റമുണ്ടാകും. ഈ കാലാവസ്ഥ കുറച്ചധികം ദിവസത്തേക്ക് നിലനിൽക്കുമെന്നും ഒമാന്റെ മിക്ക ഗവർണറേറ്റുകളെയും ബാധിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയിൽ വലിയ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.