വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ അപകട സാധ്യതകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ആരോഗ്യ മേഖലയിലെ തൊഴിലാളികൾക്കിടയിലും അവയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം, ഡ്രഗ് സേഫ്റ്റി സെന്റർ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.

മെഡിക്കൽ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ക്യമ്പെയ്ൻ. വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കെതിരെ പോരാടുന്നതിനുള്ള ബോധവൽക്കരണ കാമ്പയിൻ സമൂഹത്തിലെയും ആരോഗ്യ മേഖലയിലെയും വിവിധ ഗ്രൂപ്പുകളെ ലക്ഷ്യമിടുന്നു, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ ഉൽപ്പന്ന വിതരണ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവയിലെല്ലാം പരിശോധന നടക്കും.