
മസ്‌കത്ത്: ഒമാനിൽ ടയർ കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയാൾ അറസ്റ്റിൽ. ഇസ്‌കിയിലാണ് സംഭവം. ഒരു സാമൂഹിക പരിപാടിക്കിടെ ടയർ കത്തിച്ച് അഭ്യാസങ്ങൾ നടത്തിയതിനാണ് അൽ ദഖിലിയ പോലീസ് കമാൻഡ് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രവർത്തിയെ തുടർന്ന് വാഹനം തകരാറിലായി. പ്രതിക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.




