ബിസിനസിലെ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ; ഓർമ്മപ്പെടുത്തലുമായി ഒമാൻ വാണിജ്യ മന്ത്രാലയം

മസ്‌കത്ത്: കൊമേഴ്ഷ്യൽ ട്രേഡ് മാർക്കുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ ബിസിനസ് ഐഡന്റിറ്റി സംരക്ഷിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ബിസിനസ് ബ്രാൻഡിന്റെയും മൂല്യം ആരംഭിക്കുന്നത് ശരിയായ നിയമ പരിരക്ഷയോടെയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഒരു ഔദ്യോഗിക ബോധവൽക്കരണ കാമ്പെയ്നിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ ഔദ്യോഗിക ലോഗോയെ സംരക്ഷിക്കുകയും മൂന്നാം കക്ഷികളോ എതിരാളികളോ നടത്തുന്ന അനധികൃത ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നത് ബിസിനസിന്റെ മൊത്തത്തിലുള്ള സാമ്പത്തിക, വാണിജ്യ മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ശരിയായ രജിസ്‌ട്രേഷൻ ബിസിനസ്സ് ഉടമകളെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ബ്രാൻഡ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിയമപരമായ അപകടസാധ്യതകളും തർക്കങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.