
മസ്കത്ത്: അനുമതിയില്ലാതെ വിദേശ പൗരത്വമുള്ളയാളുമായുള്ള വിവാഹം പ്രോത്സാഹിപ്പിച്ച സ്വദേശി പൗരൻ ഒമാനിൽ അറസ്റ്റിൽ. ആവശ്യമായ ഔദ്യോഗിക അനുമതി വാങ്ങാതെ ഒരു അറബ് പൗരനെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) ഒരു ഒമാനി പൗരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു
.




