
മസ്കത്ത്: ഒമാനിൽ മൗണ്ടൻ ഹൈക്കിനിടെ പരിക്കേറ്റ സ്വദേശി പൗരനെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പോലീസ് എയർവിംഗ്. സഹാം വിലായത്തിൽ പർവ്വതാരോഹണത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഒമാനി പൗരനെയാണ് റോയൽ ഒമാൻ പോലീസ് എയർവിംഗ് രക്ഷപ്പെടുത്തിയത്.
പരിക്കേറ്റയാളെ ആവശ്യമായ വൈദ്യചികിത്സയ്ക്കായി ഹെലികോപ്റ്റർ വഴി സോഹാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




