
മസ്കത്ത്: കറക്ക് ചായക്കടകളിൽ ആരോഗ്യ നിലവാരം ഉയർത്തുന്നതിനായി ബോധവൽക്കരണ പരിപാടി ആരംഭിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. മസ്കത്തിലെ കറക്ക് ചായ സ്ഥാപനങ്ങളിലെ ആരോഗ്യം, ശുചിത്വം, പാരിസ്ഥിതിക നിലവാരം എന്നിവ ഉയർത്തുന്നതിനായി മസ്കത്ത് ഗവർണറേറ്റും മസ്കത്ത് മുനിസിപ്പാലിറ്റിയും ‘ഷായ് അൽ-കറക്ക് – അതിന്റെ രുചി അതിന്റെ വിശദാംശങ്ങളിലാണ്’ എന്ന പേരിൽ ഒരു പൊതു അവബോധ കാമ്പയിൻ ആരംഭിച്ചു
കർശനമായ ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കുക, പാലുൽപ്പന്നങ്ങളും ചേരുവകളും പ്രത്യേക താപനില നിയന്ത്രിത പാത്രങ്ങളിൽ സൂക്ഷിക്കുക, ഗുണനിലവാരമുള്ള ചേരുവകൾ ഉപയോഗിക്കുക, നിർദ്ദേശിച്ചിരിക്കുന്ന യൂണിഫോം, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. മുനിസിപ്പൽ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രമേ പിന്തുണയ്ക്കാവൂവെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മുനിസിപ്പാലിറ്റിയുടെ ടോൾ ഫ്രീ ഹോട്ട്ലൈൻ (1111) വഴി റിപ്പോർട്ട് ചെയ്യണമെന്നും ഉപഭോക്താക്കളോട് അധികൃതർ് അഭ്യർത്ഥിച്ചു.




