കോവിഡ് പ്രോട്ടോകോളിൽ ഇളവുകൾ ; സൗദിയിൽ പൊതുവിടത്തിൽ മാസ്ക് നിർബന്ധമില്ല
കോവിഡ് പ്രൊട്ടോകോളുകളിൽ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂർണ...
ദോഫർ ഗവർണറേറ്റിൽ സ്വദേശി പൗരൻ മുങ്ങി മരിച്ചു
ഒമാനിലെ ദോഫർ ഗവർണറേറ്റിൽ സ്വദേശി പൗരൻ മുങ്ങി മരിച്ചു. സലാല വിലായത്തിലാണ് അപകടം നടന്നത്. സലാലയിലെ അൽ ജർസീസ് മേഖലയിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാനില്ലെന്ന റിപ്പോർട്ടിനെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ്...
കനാലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച പ്രവാസി മുങ്ങി മരിച്ചു; സംഭവം മകളുടെ...
കനാലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച പ്രവാസി മുങ്ങി മരിച്ചു. വടകര വില്യാപ്പള്ളി അരയാക്കൂല് താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര് (40) ആണ് മരിച്ചത്. അരയാക്കൂല് കനാലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്ന മൂന്ന്...
കിണർ ജലം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ഷഹീൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച മേഖലകളിൽ പൊതു ജനങ്ങൾ കുടിക്കാനായി കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഒമാൻ ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം കിണറുകളിൽ വെള്ളപ്പൊക്കത്തെ...
കല്യാൺ ജൂവലേഴ്സിന്റെ പുതിയ ഷോ റൂം റുവി ലുലു സൂക്കിൽ
കല്യാൺ ജൂവലേഴ്സ് മസ്ക്കറ്റിലെ റുവി ഹൈസ്ട്രീറ്റിലുള്ള ലുലു സൂക്കിൽ പുതിയ ഷോ റൂം തുറന്നു. കല്യാൺ ജൂവലേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമനും എക്സിക്യൂട്ടീവ് ഡയറക്റ്റർ രമേഷ് കല്യാണരാമനും രാജേഷ്...
ഒമാനിൽ 12 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,025 ആയി. ഇതിൽ 2,99,362 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; ലുലു ഗ്രൂപ്പ് ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ...
ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ...
വീരമൃത്യു വരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്
പൂഞ്ചില് ഭീകരരുമായുള്ള ഏറ്റുമുട്ടലില് വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച്. വൈശാഖിന്റെ സംസ്കാരം ഇന്ന്. പൊതുദര്ശനത്തിന് ശേഷം ഉച്ചയ്ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. തിരുവനന്തപുരം വിമാനത്താവളത്തില് ഇന്നലെ രാത്രിയെത്തിച്ച മൃതദേഹം സേനയെ...
ഒമാനിൽ 14 പേർക്ക് കൂടി കോവിഡ്; 17 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,013 ആയി. ഇതിൽ 2,99,351 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഉത്ര കൊലപാതകം; സൂരജിന് ഇരട്ട ജീവപര്യന്തം; ശിക്ഷ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യം
കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്. ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.