‘ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ’ ദീ​ര്‍ഘ​ദൂ​ര സൈ​ക്ലി​ങ്​ മ​ത്സ​ര​ത്തി​ന്​ വർണ്ണശബളമായ തു​ട​ക്കം

മ​സ്‌​ക​ത്ത്: ‘ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ’ ദീ​ര്‍ഘ​ദൂ​ര സൈ​ക്ലി​ങ്​ മ​ത്സ​ര​ത്തി​ന്​ വർണ്ണശബളമായ തു​ട​ക്കം. ബെ​ല്‍ജി​യം ടീം ​അം​ഗം ടിം ​മെ​ര്‍ളി​യ​റാണ് ആ​ദ്യ ദി​ന​ത്തി​ല്‍ ന​ട​ന്ന 147.4 കി​ലോ​മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യത്. വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ ആ​രാ​ധ​ക​ർ മ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. മ​ത്സ​രം ക​ട​ന്നു​​പോ​യ വ​ഴി​ക​ളി​ലെ​ല്ലാം നി​ര​വ​ധി​പേ​ർ താ​ര​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി എ​ത്തി​യി​രു​ന്നു. റു​സ്താ​ഖ് കോ​ട്ട​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച മ​ത്സ​രം ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ലാണ് അ​വ​സാ​നി​ച്ചത്.

മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ്, മാ​സെ​ൻ ബി​ൻ സ​ഈ​ദ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ, സ​ഈ​ദ് ബി​ൻ ഇ​ബ്രാ​ഹിം, മോ​ന്ദ​ർ ബി​ൻ അ​ബ്ദു​ല്ല, അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്, ഫൈ​സ​ൽ ബി​ൻ സ​ലീം അ​ൽ മാ​മ​രി തു​ട​ങ്ങി​യ ഒ​മാ​ൻ ദേ​ശീ​യ ടീ​മി​ലെ ഏ​ഴ് റൈ​ഡ​ർ​മാ​രും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ടീം ​ഉ​ള്‍പ്പെ​ടെ 18 ടീ​മു​ക​ള്‍ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നു​ള്ള​ത്. ആ​കെ മ​ത്സ​ര ദൂ​രം 830 കി​ലോ​മീ​റ്റ​റാ​ണ്.