അൽ ബാത്തിന എക്സ്പ്രസ് വേയിൽ പുതിയ പെട്രോൾ സ്റ്റേഷനുകൾ ആരംഭിക്കുന്നു

അൽ ബാത്തിന എക്സ്പ്രസ് വേയിൽ ഈ വർഷം ആരംഭിക്കാനിരിക്കുന്നത് നിരവധി പുതിയ പെട്രോൾ സ്റ്റേഷനുകൾ. ഭവന-നഗര വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. സുവൈഖ് വിലായത്തിലെ ഹൂർ മേഖലയിൽ 2 സ്റ്റേഷനുകളും, സഹം വിലായത്തിലെ റവ്ദാ മേഖലയിലും, ലിവ വിലായത്തിലെ ന്യു ലിവ മേഖലയിലും ഓരോ സ്റ്റേഷനുകളും വീതമാകും പുതിയതായി ആരംഭിക്കുക.