തൊഴിൽ കരാർ രജിസ്‌ട്രേഷൻ കാലാവധി നീട്ടി

ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്‌ട്രേഷൻ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. നി​ല​വി​ൽ ജ​നു​വ​രി 31 വരെയായിരുന്നു ക​രാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ​തൊ​ഴി​ലു​ട​മ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ മ​ന്ത്രാ​ല​യം അനുമതി ന​ൽ​കി​യി​രുന്നത്.

തൊ​ഴി​ലു​ട​മ​യോ തൊ​ഴി​ലാ​ളി​​യോ റോയൽ ഒമാൻ പോലീസിന്റെ സി​വി​ൽ സെ​ന്‍റ​റി​ലെ​ത്തി പി.​കെ.​ഐ (ആ​റ​ക്ക ന​മ്പ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​ണ്​ ആ​ദ്യ ന​ട​പ​ടി. ഇ​തി​ന്​ ​​പ്ര​ത്യേ​ക​മാ​യി ഒ​രു​വി​ധ ഫീ​സും ന​ൽ​കേ​ണ്ട​തി​ല്ല.

ഈ ​ആ​റ​ക്ക ന​മ്പ​റും തൊ​ഴി​ലു​ട​മ​യു​ടെ പി.​കെ.​ഐ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച്​ ക​മ്പ​നി​ക​ളാ​ണ് ക​രാ​ർ മി​നി​സ്​​ട്രി ഓ​ഫ്​ മാ​ൻ പ​വ​ർ ഒമാന്റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.mol.gov.omൽ ​ര​ജി​സ്റ്റ​ർ ചേ​​യ്യേ​ണ്ട​ത്. ഒ​രു റി​യാ​ലാ​ണ് ഫീ​സ്. ഏ​തെ​ങ്കി​ലും സ​ന​ദ് സെ​ന്‍റ​ർ മു​ഖേ​ന​യോ കാ​ർ​ഡ്​ റീ​ഡ​ർ ഉ​ള്ള ക​മ്പ്യൂ​ട്ട​ർ മു​ഖേ​ന​യോ തൊ​ഴി​ൽ ക​രാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും.

തൊ​ഴി​ലു​ട​മകൾക്ക് മേ​ൽ​പ​റ​ഞ്ഞ ​വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് തൊ​ഴി​ലാ​ളി​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാം. ശ​മ്പ​ളം, തൊ​ഴി​ൽ സ​മ​യം, വാ​ർ​ഷി​ക അ​വ​ധി, അ​ടി​സ്ഥാ​ന ശ​മ്പ​ളം, മു​ഴു​വ​ൻ സാ​ല​റി, മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​ന്​ ശേ​ഷം ആ​റ​ക്ക പി​ൻ​ന​മ്പ​ർ എ​ടു​ത്തി​ട്ടു​ള്ള റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ വ​ഴി തൊ​ഴി​ലാ​ളി​യു​ടെ സി​വി​ൽ ഐ.​ഡി ഉ​പ​യോ​ഗി​ച്ച്​ മാ​ത്ര​മേ ഈ ​തൊ​ഴി​ൽ ക​രാ​റി​ന്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.