ലോകകപ്പ് യോഗ്യത: ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സൗദി

ലോകകപ്പ് യോഗ്യതയുള്ള ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സൗദി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിച്ചു. 48 ആം മിനുട്ടിൽ അൽ ബുറൈക്കാൻ നേടിയ ഗോളിലൂടെയാണ് സൗദി വിജയം നേടിയത്. കളിയുടെ എല്ലാ മേഖലകളിലും ഒമാന് മുകളിൽ വ്യക്തമായ അധിപത്യം പുലർത്തിയാണ് സൗദി വിജയത്തിലേക്കെത്തിയത്. നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 2 വിജയവും ഒരു സമനിലയുമായി ഗ്രുപ്പിൽ നാലാം സ്ഥാനത്താണ് ഒമാനുള്ളത്.