ഒമാൻ സുൽത്താന്റെ വാളും ഖഞ്ചറും കാണാൻ അവസരം

1692 മുതൽ 1711 വരെ ഒമാൻ ഭരിച്ച ഇമാം സൈഫ് ബിൻ സുൽത്താൻ അൽ യാറുബിയുടെ വാളും ഖഞ്ചറും കാണാൻ അവസരം. നാഷനൽ മ്യൂസിയത്തിലെ ഇസ്ലാം ഗാലറിയിൽ ആണ് അദ്ദേഹത്തിന്റെ വാൾ പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്. അൽ യാറൂബ രാജ വംശത്തിലെ രണ്ടാം ഇമാമായിരുന്നു സൈഫ് ബിൻ സുൽത്താൻ.

ഒമാൻ മുൻ ഭണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ വാൾ ശേഖരത്തിൽ ഉണ്ടായിരുന്ന ഈ വാൾ ആണ് പ്രദർശനത്തിന് വേണ്ടി മ്യൂസിയത്തിൽ എത്തിച്ചിരിക്കുന്നത്. വാളിന്‍റെ പിടി ഒഴികെയുള്ള ഭാഗം ഡമസ്കസ് സ്റ്റീൽകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ ഭംഗിയോട് കൂടിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.