ഒമാൻ സുൽത്താന്റെ സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും.

സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ എത്തിയ ഒമാൻ സുൽത്താനെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ഡോ മുഹമ്മദ് മാലിക്കി ബിൻ ഉസ്മാൻ, ഉദ്യോഗസ്ഥർ, സിംഗപ്പൂരിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെയും സിംഗപ്പൂരിലേയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. ഔദ്യോഗിക പ്രതിനധി സംഘവും സൂൽത്താനെ അനുഗമിക്കുന്നുണ്ട്.

വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തും. അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് ഒമാൻ സുൽത്താൻ സിംഗപ്പൂരിലെത്തുന്നത്. തുടർന്ന് സുൽത്താൻ 16ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും.