ഒമാനിൽ ആശങ്കയുയർത്തി കോവിഡ് വ്യാപനം അതി തീവ്രമായി ഉയരുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 5693 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 9 പേർ മരണപ്പെടുകയും ചെയ്തു. ഇതുവരെ 4143 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ ജീവൻ നഷ്ടമായത്.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,36,460 ആയി. ഇതിൽ 3,13,465 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 4640 പേർക്ക് രോഗം ഭേദമായി. 93.2 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 299 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 53 പേർ ഐ.സി.യുവിലാണ്.