
മസ്കത്ത്: ഒമാനിലെ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കും വാർത്താ അക്കൗണ്ടുകൾക്കും നിർബന്ധിത ലൈസൻസിംഗ് നിർബന്ധമാണെന്ന് ഇൻഫർമേഷൻ മന്ത്രാലയം. ആവശ്യമായ ലൈസൻസില്ലാതെ ഏതൊരു മാധ്യമ പ്രവർത്തനവും നടത്തുന്നത് നിയമപരമായ ലംഘനമാണെന്നും ഈ ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം മാധ്യമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർമാർ, വാർത്താ അക്കൗണ്ട് ഓപ്പറേറ്റർമാർ തുടങ്ങിയവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.




