നികുതി വെട്ടിപ്പ് നടത്തിയ പ്രവാസികളെ ജയിലടയ്ക്കുന്നതിനും, നാട് കടത്തുന്നതിനും ഉത്തരവ്

ഒമാനിൽ നികുതി വെട്ടിപ്പ് നടത്തിയ പ്രവാസികളെ ജയിലടയ്ക്കുന്നതിനും, അജീവനാന്ത കാലത്തേക്ക് നാട് കടത്തുന്നതിനും ഉത്തരവായി. ഇൻകം ടാക്സ് നിയമം ലംഘിച്ചതിന് രണ്ട് പ്രവാസികൾക്കെതിരെയാണ് അമീറത്ത് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർ 6 മാസം തടവിൽ കഴിയുകയും, 2000 റിയാൽ വീതം പിഴ ഒടുക്കുകയും വേണം. ഇതിന് പുറമെ ജയിൽ മോചിതരായതിന് ശേഷം ഇനിയൊരിക്കലും ഒമാനിൽ പ്രവേശിക്കാൻ അനുവദിക്കാത്ത തരത്തിൽ ഇവരെ നാട് കടത്തുവാനും കോടതി ഉത്തരവിട്ടു. ഒമാനിൽ നികുതി അടയ്ക്കാൻ ബാധ്യതയുള്ള മുഴുവൻ പ്രവാസികളും ഇത് കൃത്യമായി അടയ്ക്കുകയും രേഖകൾ ടാക്സ് അതോറിറ്റി ഓഫീസുകളിൽ ഹാജരാക്കുകയും വേണം.