ഒമാനിൽ 100 കിലോഗ്രാം മയക്കു മരുന്നുമായി 2 പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ 100 കിലോഗ്രാം തൂക്കം വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. മസ്‌ക്റ്റ് ഗവർണറേറ്റിൽ നിന്നുമാണ് ഹാഷിഷ് ഡ്രഗ് പിടിച്ചെടുത്തത്. ഇവ കടത്താൻ ശ്രമിച്ച 2 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അധികൃതർ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും, അന്താരാഷ്ട്ര ലഹരി കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.