ഔദ്യോഗിക മുദ്രകൾ ഉപയോഗിക്കുന്നത് നിയമ ലംഘനമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ ഔദ്യോഗിക മുദ്രകൾ അനുമതി ഇല്ലാതെ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നത് നിയമ ലംഘനം ആണെന്ന് ഒമാൻ വാണിജ്യ, വ്യവസായിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുല്‍ത്താനേറ്റിന്‍റെയോ, രാജകുടുംബത്തിന്റെയോ ലോഗോ ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധിയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും സോഷ്യ മീഡിയ അകൗണ്ട് വഴി രാജകീയ ചിഹ്നങ്ങള്‍, ഒമാന്റെ ഭൂപടം, ഖഞ്ചർ എന്നിവ പുറത്തുവിട്ടതായി മന്ത്രാലയം കണ്ടെത്തി. ഔദ്യോഗിക മുദ്രകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വലിയ നിയമ ലംഘനം ആണ്.

സുൽത്താനെറ്റിന്റെ മുദ്രകൾ പരസ്യങ്ങളിലോ ഉൽപന്നങ്ങളിലോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അനുമതി മുൻകൂട്ടി വാങ്ങണം. അപേക്ഷകൾ മന്ത്രാലയത്തിലെ കോമേഴ്‌സ് ജനറൽ ഡയറക്ടറേറ്റിലേക്ക് ആണ് നൽകേണ്ടത്. അവിടെ നിന്നും അനുമതി ലഭിക്കുന്നത് അനുസരിച്ച് മാത്രമേ ലോഗോ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. കൂടാതെ പരസ്യം ഏത് തരത്തിലുള്ളതാണെന്നും അതിന്റെ മാതൃക എങ്ങനെ ആവണം എന്നതും എല്ലാം അപേക്ഷയോടൊപ്പം സമർപ്പിക്കണം.