ഒമാൻ സുൽത്താന് നന്ദി അറിയിച്ച് ഇന്ത്യൻ രാഷ്‌ട്രപതി

ഒമാൻ സുൽത്താൻ ഹൈതം ബിൻ തരിഖിന് നന്ദി അറിയിച്ച് കൊണ്ട് ഇന്ത്യൻ പ്രസിഡന്റ് റാംനാഥ്‌ കോവിന്ദ് കത്തയച്ചു. ഇന്ത്യയുടെ 73മത് റിപബ്ലിക് ദിനാഘോഷങ്ങൾക്ക് ആശംസയറിയിച്ച് സുൽത്താൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഇന്ത്യയിൽ നിന്നും നന്ദി അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കും ഒമാനും ഇടയിൽ കാലങ്ങളായി നിലനിൽക്കുന്ന സൗഹൃദവും സഹകരണവും കൂടുതൽ ശക്തമായി തുടരുമെന്നും കത്തിൽ വ്യക്തമാക്കുന്നു.