മസ്ക്കറ്റിലെ വെള്ളക്കെട്ടിൽ അകപ്പെട്ട 30 പേരെ രക്ഷപ്പെടുത്തി

ഒമാനിലെ മസ്ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളക്കെട്ടിൽ അകപ്പെട്ട 30 പേരെയാണ് സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ രക്ഷപ്പെടുത്തിയത്. ഒരാൾ മരണപ്പെടുകയും ചെയ്തു. കാറിനുള്ളിൽ കുടുങ്ങിയ 3 പേരെ റോയൽ ഒമാൻ പോലീസും രക്ഷപ്പെടുത്തി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.