ഭൂമിശാസ്ത്ര പരമായി ഒമാൻ ഉൾപ്പെടുന്ന മേഖലയിൽ ചുഴലിക്കാറ്റ് ഭീക്ഷണി തീവ്രമാണെന്ന് റിപ്പോർട്ട്. ഉത്തരായന രേഖയ്ക്കും, ഭൂമധ്യ രേഖയ്ക്കും ഇടയിലാണ് ഒമാൻ ഉൾപ്പെടുന്നത്. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ – ഗവേഷണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഗോളതാപനം ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ അപകട സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.