ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു

ഒമാനിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിച്ചത്. യു വി എൽ റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ ദൈനംദിന പോസ്റ്റൽ പാർസലുകളുടെ വിതരണത്തിന് പുറമെ, പ്രാദേശിക ഇ-കോമേഴ്സ് സേവനദാതാക്കളുമായി ചേർന്ന് അവശ്യസാധനങ്ങൾ, ഭക്ഷണം എന്നിവ ആവശ്യക്കാർക്ക് എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മസ്‌കറ്റ് ബേ റെസിഡെൻഷ്യൽ കോംപ്ലക്‌സ്, ടൂറിസ്റ്റ് മേഖല എന്നിവിടങ്ങളിലാണ് ഈ സേവനം നടപ്പിലാക്കുന്നത്. തുടർന്ന് യെതി, യാൻഖേത്, അൽ ഖിറാൻ, അൽ സിഫാ തുടങ്ങിയ മസ്‌കറ്റിലെ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതാണ്.