ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് ഇന്ന് മുതൽ സൗജന്യ വാക്സിനേഷൻ ആരംഭിച്ചു. വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾക്ക് പുറമെ ബൂസ്റ്റര്‍ ഡോസും സൗജന്യമായി നല്‍കുമെന്നാണ് തെക്കന്‍ ബാത്തിന ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്സിന് ലഭിക്കും.