ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി മുതൽ മുൻ‌കൂർ ട്രാവൽ രജിസ്‌ട്രേഷൻ ആവശ്യമില്ല

ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി മുതൽ മുൻ‌കൂർ ട്രാവൽ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയഷൻ അതോറിറ്റി അറിയിച്ചു. ഇന്നലെ പുറപ്പെടുവിച്ച സർക്കുലറിൽ, യാത്രക്കാർ www.travel.moh.gov.om-ൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. എന്നാൽ 18 വയസും അതിനുമുകളിലും പ്രായമുള്ള യാത്രക്കാർ അംഗീകൃത കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇതിന് പുറമെ ഒമാനിലേക്ക് വരുമ്പോൾ നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റും കോവിഡ് ആരോഗ്യ ഇൻഷുറൻസും ഹാജരാക്കേണ്ടതുണ്ട്.