ഒമാനിൽ സ്പോർട്സ് വില്ലേജുകൾ ആരംഭിക്കുന്നു

ഒമാനിൽ ഖത്തർ ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് സ്പോർട്സ് വില്ലേജുകൾ ആരംഭിക്കുന്നു. സാംസ്‌കാരിക – ടുറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ ലോകകപ്പിനോട് അനുബന്ധമായി ഒമാനിലെ ടുറിസം സാധ്യതകൾ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ എയർ, ഒമ്രാൻ തുടങ്ങിയ ഏജൻസികളെ പ്രയോജനപ്പെടുത്തിയാകും പദ്ധതികൾ ആസൂത്രണം ചെയ്യുക. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, ഏവിയഷൻ രംഗങ്ങളിൽ വിപുലമായ മാറ്റം ഇതിലൂടെ സാധ്യമാകും.