അൽ ദാഖിലിയ ഗവർണറേറ്റിലെ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു

അൽ ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നിസ്‌വാ സർവകലാശാലയിലെ വിദ്യാർത്ഥികൾ ആണ് മരണമടഞ്ഞത്. വിലായത്തിലെ അൽ ഹൗബ് ഏരിയയിൽ രാത്രി 7.30ന് സംഭവിച്ച അപകടത്തിൽ ബസിലുണ്ടായിരുന്ന മറ്റ് 18 കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാവരും ഇപ്പോൾ വിദഗ്ദ ചികിത്സയിലാണ്.