ഗൾഫ് മേഖലയിലെ രാജ്യങ്ങളിൽ നേന്ത്രപ്പഴ ഉൽപാദനത്തിൽ ഒമാന് ഒന്നാം സ്ഥാനം. ഈന്തപ്പന കഴിഞ്ഞാൽ ഒമാനിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള വാഴയാണ്. അൽ ബാതിന, ദോഫാർ ഗവർണറേറ്റുകളാണ് വാഴകൃഷിയിൽ മുന്നിളുള്ളത്. രാജ്യത്ത് 11 ഇനം വാഴകൾ കൃഷി ചെയ്യുന്നതായാണ് കാർഷികമന്ത്രാലയത്തിന്റെ കണക്ക്.