
ഒമാനിൽ നിന്നും കരമാർഗം യു. എ. ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമല്ല. പകരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മതിയാകും. അതേ സമയം വാക്സിനേഷൻ പൂർത്തീകരിക്കാത്തവരാണെങ്കിൽ യു. എ. ഇ അതിർത്തിയിൽ എത്തുന്നതിനും 48 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടി വരും.