ഫ്രീ സോണിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം

ഒമാനിലെ എയർപോർട്ടുകളിൽ ആരംഭിക്കുന്ന ഫ്രീ സോണുകളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം. മസ്ക്കറ്റ്, സലാല, സൊഹാർ എയർ പോർട്ടുകളിൽ ആണ് ഫ്രീ സോണുകൾ ആരംഭിക്കുവാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്‌ ഉത്തരവിട്ടത്. ഈ സാഹചര്യത്തിൽ ഇവിടെ വിദേശികൾക്കും 100 ശതമാനം ഉടമസ്ഥാവകാശത്തോടെ നിക്ഷേപം നടത്താൻ കഴിയും. ഇവർക്ക് ഇറക്കുമതി, കയറ്റുമതി ഡ്യുട്ടികളിൽ ഇളവും, 15 വർഷം വരെ നികുതി ഇളവും ലഭിക്കും. സുൽത്താനേറ്റിലെ കാർഗോ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകൾ നൽകിയിരിക്കുന്നത്. ഇതുവഴി വാണിജ്യ, ബാങ്കിംഗ്, ഇൻഷുറൻസ് സംവിധാനങ്ങളും ശക്തമാകും