പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്

ഒമാനിൽ ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ പെൺകുട്ടി യുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണററ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അടിയന്തിര ചികിത്സയ്ക്കായി കുട്ടിയെ വടക്കൻ ബാത്തിനയിലെ സൊഹാർ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.