ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നമീബിയയെ 7 വിക്കറ്റിന് തകർത്ത് ഒമാൻ. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നമീബിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 275 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ ഓപണര്‍മാരായ കഷ്യപ് പ്രജാപതിയും (71), ജതീന്ദര്‍ സിങ്ങും (28) മികച്ച തുടക്കം നല്കി. സെഞ്ച്വറി നേടിയ ശുഐബ് ഖാന്റെ (75 ബോളിൽ 105*) പ്രകടനവും, 54 റൺസ് നേടി പുറത്താകാതെ നിന്ന ഖവാര്‍ അലിയുടെ പ്രകടനവും വിജയം എളുപ്പമാക്കി.