ദോഫർ ഗവർണറേറ്റിലെ ദൽഖുത് തീരത്ത് ബോട്ടിന് തീപിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ 14 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് അധികൃതർ രക്ഷപ്പെടുത്തി. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. എന്നാൽ അപകടത്തെ തുടർന്ന് കാണാതായ ഒരാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.